പുലാമന്തോൾ: തിരുനാരായണപുരത്തെ പരേതനായ കോൽമണ്ണിൽ മൂസയുടെ മകൻ അബൂബക്കർ (82) നിര്യാതനായി. ഭാര്യ: തോട്ടെക്കാട്ട് ഫാത്തിമ (തിരുനാരായണപുരം). മക്കൾ: മുഹമ്മദ് അഷ്റഫ്, അബ്ദുൽ സലാം, അബ്ദുൽ അസീസ് (അബൂദബി), നൂറുൽ അമീൻ, ഷബീറലി, ഖദീജ, സഫിയ.
മരുമക്കൾ: സൗദ മൂലത്ത് (പാലൂർ), മുഹ്സിന കാരാട്ടിൽ (പെരിന്തൽമണ്ണ), നുഷാബി പച്ചീരി (പുഴക്കാട്ടിരി), റഹ്മത്ത് മുണ്ടക്കത്ത് (കുരുവമ്പലം), ഫവീല കുന്നുമ്മൽ (ചുള്ളിയോട് -വയനാട്), മൊയ്തീൻകുട്ടി കുരുത്തിക്കുഴിയിൽ (ചെർപ്പുളശ്ശേരി), മുഹമ്മദലി കരിമ്പനക്കൽ (ബാപ്പുട്ടി -പാലൊളിപ്പറമ്പ്).