ഗുരുവായൂർ: മമ്മിയൂർ പാരാത്ത് ലൈനിൽ ബാല ഉള്ളാട്ടിൽ (മണി-67) നിര്യാതനായി. ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ, ദൃശ്യ ക്ലബ്, മമ്മിയൂർ ദേശവിളക്ക് ആഘോഷ കമ്മറ്റി എന്നിവയുടെ സജീവ പ്രവർത്തകനാണ്.
കോട്ടക്കൽ ആര്യവൈദ്യശാലയിലെ റിട്ട. ജീവനക്കാരൻ കോട്ടക്കൽ മാനവേദൻ രാജ റോഡിൽ ഉള്ളാട്ടിൽ ഗംഗാധരൻ നായരുടെ മകനാണ്. മാതാവ്: പരേതയായ കിഴക്കേ മഠത്തിൽ ലക്ഷ്മിയമ്മ. ഭാര്യ: ഗീത. മകൾ: ഡോ. തുളസി (ബംഗളുരു).
സഹോദരങ്ങൾ: നീന (പാർവതി), ഉണ്ണി കോട്ടക്കൽ (പിക്ചർ എഡിറ്റർ, മനോരമ തൃശൂർ). മൃതദേഹം തൃശൂർ മെഡിക്കൽ കോളജിന് കൈമാറി.