രാമപുരം: പനങ്ങാങ്ങരയിലെ സത്താർ ലൈറ്റ് ആൻഡ് സൗണ്ട്സ് സ്ഥാപകൻ പനങ്ങാങ്ങര ജാറത്തിങ്ങൽ നെല്ലിശ്ശേരി കുഞ്ഞിമുഹമ്മദ് (78) നിര്യാതനായി.
വള്ളുവനാട്ടിലെ ആദ്യകാല ലൈറ്റ് ആൻഡ് സൗണ്ട്സ് സ്ഥാപനമായ സത്താർ ലൈറ്റ് ആൻഡ് സൗണ്ട്സിന്റെ സ്ഥാപകനും കോഴിക്കോട് പഴയ മാർക്കറ്റ് കേന്ദ്രീകരിച്ചിട്ടുള്ള പഴയകാല വ്യാപാരിയുമായിരുന്നു.
ഭാര്യ: പരേതയായ പാത്തുമ്മുണ്ണി. മക്കൾ: സീനത്ത്, സത്താർ, അബ്ദുൽ റഷീദ് എന്ന കുട്ടി (സത്താർ ലൈറ്റ് ആൻഡ് സൗണ്ട്സ്). മരുമക്കൾ: അസൈനാർ, നുവൈറ മോൾ, ഷബ്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പനങ്ങാങ്ങര റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.