താളിക്കാവ്: ചെട്ടിയാർകുളം ചിറമ്മൽ ഹൗസിൽ എൻ. മനോഹരൻ (67) നിര്യാതനായി. ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറിയും ജില്ല പബ്ലിക് സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടറുമാണ്. രാജേഷ് പൈലറ്റ് മെമ്മോറിയൽ ചാരിറ്റബ്ൾ സൊസൈറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചുവരുന്നു. പരേതനായ രാഘവൻ -ദേവകി എന്നിവരുടെ മകനാണ്. ഭാര്യ: രാഗിണി. മക്കൾ: രേഷ്മ, രംന, രസ്ന. മരുമക്കൾ: രജനീഷ് (നീർക്കടവ്), സന്തോഷ് (മുഴപ്പിലങ്ങാട്), സുഭാഷ് (തലശ്ശേരി). സഹോദരിമാർ: ലളിത, ബേബി, പരേതയായ പ്രസന്ന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.