പാലക്കുന്ന്: റിട്ട. സബ് പോസ്റ്റ്മാസ്റ്റർ പാലക്കുന്ന് കിഴക്കേ ടൗൺ പാലക്കുന്ന് ഹൗസിൽ സി.എച്ച്. രാജേന്ദ്രൻ (70) നിര്യാതനായി. കരിപ്പോടി അയ്യപ്പ ഭജന മന്ദിര കമ്മിറ്റി പ്രസിഡന്റും പാലക്കുന്ന് വെറ്ററൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്നു. പരേതനായ പാലക്കുന്നിൽ കണ്ണൻ മാഷിന്റെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: പുഷ്പവേണി. മക്കൾ: ആർ. തുഷാര, അഭിജിത്ത് (ഐ.ടി എൻജിനീയർ, ബംഗളൂരു). മരുമക്കൾ: പ്രവീൺ കൃഷ്ണൻ (സിവിൽ പൊലീസ് ഓഫിസർ, ബേക്കൽ), ജിജിന (ഐ.ടി. എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ: ശൈലജ (ചെന്നൈ), ശ്രീദേവി, ശ്യാമള (ചെറുവത്തൂർ), പരേതരായ കമലാക്ഷി, സുമുഖൻ, അരവിന്ദൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മലാംകുന്ന് സമുദായ ശ്മശാനത്തിൽ.