മൂന്നിയൂർ: ആലിൻചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി മുഹമ്മദ് കുട്ടി ഹാജി (80) നിര്യാതനായി. മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും മത, രാഷ്ട്രീയ, സാമൂഹിക മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്നു.
ഭാര്യ: പരേതയായ തിത്തീക്കുട്ടി. മക്കൾ: അൻവർ സാദത്ത് (മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ, മുൻ മുന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസി), അബ്ദുറഷീദ് (ബിസിനസ്), ഹാജറ, ഷബീർ, നിസാർ, ഫൗസിയ.
മരുമക്കൾ: അബ്ദുസ്സലാം ചേളാരി, മുനീർ പടിക്കൽ, ആരിഫ ചെമ്മാട്, മുനീറ ഓമച്ചപ്പുഴ, ജുബൈരിയ കൂമണ്ണ, ഫൗസിയ. സഹോദരങ്ങൾ: ഹസ്സൻ കുട്ടി ഹാജി, ഫാത്തിമ, മറിയാമ്മു, പരേതയായ മമ്മാത്തു.