കൊയിലാണ്ടി: കാപ്പാട് വികാസ് നഗറിൽ സജീവ കോൺഗ്രസ് പ്രവർത്തകൻ കൊല്ലത്ത് മാടത്തുമ്മൽ (മുസ് ലിയാരകത്ത് കൊയിലാണ്ടി) ഇബ്രാഹിം (75) നിര്യാതനായി. പിതാവ്: പരേതനായ ചീനമ്മാരകത്ത് അബൂട്ടി. മാതാവ്: പരേതയായ കൊയിലാണ്ടി മുസ്ലിയാരകത്ത് ഇമ്പിച്ചി പാത്തു. ഭാര്യ: പൊയിൽ ആയിശബി. മക്കൾ: അബു ആശിഫ് (കുവൈത്ത്), ഹാരിസ് (ഖത്തർ), ആരിഫ, ഹസീബ, അസീല. മരുമക്കൾ: ഷഫീഖ് തെക്കയിൽ (കണ്ണൻ കടവ്), അബ്ദുൽ ഗഫൂർ തായാട്ട് (കൊളത്തൂർ), ജബ്ബാർ (കൊളക്കാട് അത്തോളി), മുഹ്സിന (കുന്ദമംഗലം), ഹുദ പരപ്പിൽ (കൊല്ലം). സഹോദരങ്ങൾ: ഹംസ മനാർ കൊയിലാണ്ടി, ഇമ്പിച്ചി ആയിശ, ആസിയ കുട്ടി, കുഞ്ഞിബി, നഫീസ, ഫക്കില, നസീമ, പരേതയായ ഫാത്തിമ.