കോഴിക്കോട്: ഫോക്കസ് അഡ്വര്‍ടൈസിങ് കമ്പനി ഉടമയും കേരള അഡ്വർടൈസിങ് ഏജന്‍സീസ് അസോസിയേഷന് മുന്‍ വൈസ് പ്രസിഡന്റുമായ പി.എം. കുട്ടി (78) നിര്യാതനായി. പരസ്യരംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള പി.എം. കുട്ടി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: യു.കെ. മാരിയത്ത്. മക്കള്‍: സഹീര്‍ ബാബു, സാബു (ഇരുവരും ഫോക്കസ് അഡ്വര്‍ടൈസിങ്), സൈബുന, സൈജുന. മരുമക്കള്‍: സാബിര്‍ (കാളൂര്‍ റോഡ്), ഹബീബ് (മായനാട്), തനൂജ, നസീറ.