പിരായിരി: ഗൃഹനാഥൻ കുളത്തിൽ മരിച്ചനിലയിൽ. പിരായിരി കണ്ണോട്ടുകാവ് ആറ്റുപറമ്പത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (69) മരിച്ചനിലയിൽ കണ്ടത്. പതിവുപോലെ കണ്ണോട്ടുകാവ് ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ അഞ്ചിനാണ് അപകടം. തൊട്ടടുത്ത കടവിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ നളിനിയും കുളിക്കാനിറങ്ങി. ഏറെ നേരമായിട്ടും ഭർത്താവ് കുളി കഴിഞ്ഞ് കയറാത്തതിനെ തുടർന്ന് കടവിൽ നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. പരിസരവാസികളെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പാലക്കാട്ടെ കടകളിൽ കണക്കെഴുത്ത് ജോലി ചെയ്തുവരുകയായിരുന്നു. മക്കൾ: രാഹുൽ, രശ്മി.