വടക്കഞ്ചേരി: കാരയങ്കാട് കൃഷ്ണകൃപ നിവാസിൽ എം. ചന്ദ്രൻ (75) നിര്യാതനായി. വടക്കഞ്ചേരി മദർ തെരേസ യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. പിതാവ്: പരേതനായ വി.പി. ഉണ്ണാലച്ഛൻ. മാതാവ്: പരേതയായ സരസ്വതി നേത്യാർ. ഭാര്യ: കെ. വിജയലക്ഷ്മി (റിട്ട. പ്രധാനാധ്യാപിക, മദർതെരേസ യു.പി സ്കൂൾ വടക്കഞ്ചേരി). മക്കൾ: ശാലിനി (അധ്യാപിക, മദർ തെരേസ യു.പി സ്കൂൾ), ശരത്. മരുമക്കൾ: കിഷോർ, ഐശ്വര്യ. സഹോദരങ്ങൾ: ഗോപാലൻ, എം. കണ്ണൻ, പരേതരായ തങ്കപ്പൻ, രാധാകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.