വടകര: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും പത്രപ്രവർത്തകനുമായ ചോമ്പാൽ ഐസ് പ്ലാന്റ് റോഡിൽ പഞ്ചാംപറമ്പത്ത് ഇ.വി. ശ്രീധരൻ (80) നിര്യാതനായി. വളരെക്കാലം കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായിരുന്നു. മദ്റാസിൽ കലാകൗമുദി പ്രതിനിധിയായി. പിന്നീട് തിരുവനന്തപുരം കലാകൗമുദി വാരികയിലും കഥ വാരികയിലും കാൽ നൂറ്റാണ്ട് കാലം പ്രവർത്തിച്ചു. വീക്ഷണത്തിൽ ന്യൂസ് എഡിറ്ററും കോളമിസ്റ്റുമായിരുന്നു. എലികളും പത്രാധിപരും, താമരക്കുളത്തെ അമ്മുക്കുട്ടി തുടങ്ങി നിരവധി കഥാസമാഹാരവും ഏതോ പൂക്കൾ, നന്ദി മാത്രം എന്നീ നോവലുകളും നിരവധി ലേഖന സമാഹരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതരായ ഗോപാലന്റെയും മാതുവിന്റെയും മകനാണ്. സഹോദരി സരോജിനി.