പയ്യന്നൂർ: കേളോത്ത് താമസിക്കുന്ന റിട്ട. ബി.എസ്.എഫ് ഭടൻ കുണ്ടത്തിൽ കുഞ്ഞിരാമൻ (84) നിര്യാതനായി. ഇന്ത്യ-ചൈന, ഇന്ത്യ-പാക് യുദ്ധങ്ങളിൽ പങ്കെടുത്ത് വിശിഷ്ട സേവ മെഡൽ നേടിയിട്ടുണ്ട്. ഭാര്യ: സരോജിനി. മക്കൾ: രമേശൻ (മുംബൈ), രജനി, രാജേഷ്, സജിത, കിഷോർ (സി.പി.എം കേളോത്ത് ഈസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ: സ്വാതി (മുംബൈ), സത്യൻ, വിശ്വനാഥൻ, നിമിഷ. സഹോദരങ്ങൾ: ലക്ഷ്മി, സാവിത്രി, കൗസല്യ, പരേതരായ കുണ്ടത്തിൽ ദേവകി, ഗോപാലൻ, നാരായണൻ, വിജയൻ. സംസ്കാരം വ്യാഴം രാവിലെ 10.30ന് കേളോത്ത് സമുദായ ശ്മശാനത്തിൽ.