നടുവണ്ണൂർ: കാവുന്തറ പള്ളിയത്ത് കുനിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ തെങ്ങുവീണ് യാത്രക്കാരൻ മരിച്ചു. വാകമോളിയിലെ പെരുമ്പോകുനി റഷീദിൻെറ മകൻ റാബിഹ് ഷാ (16) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വിദ്യാർഥിയെ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ്. മാതാവ്: ബുഷറ. സഹോദരി: റൂബി ഫാത്തിമ. ഒരു സഹോദരനുമുണ്ട്.