കോഴിക്കോട്: പരേതനായ വാടിയിൽ കടാക്കൽ അബൂബക്കറിൻെറ (ഷൈല സ്റ്റോർ) ഭാര്യ കൊശാനി വീട്ടിൽ (62) വട്ടക്കിണറിലെ 'ഷംന'യിൽ നിര്യാതയായി. മക്കൾ: പ്രാനോഷ് അഹമ്മദ് (ഷൈല സ്റ്റോർ), സമീർ അഹമ്മദ്, ഫവാസ്, തൻവീർ, ഷംന. മരുമക്കൾ: കോയസ്സൻ വീട്ടിൽ കോയട്ടി, നിഷ, സമീറ. സഹോദരൻ: പരേതനായ കൊശാനി വീട്ടിൽ ഫിറോസ്. പത്മനാഭൻ അത്തോളി: മുത്താച്ചിക്കണ്ടി പത്മനാഭൻ (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബിനീഷ്, പരേതനായ ബിജേഷ്. മരുമകൾ: നിമിഷ. സഞ്ചയനം ഞായറാഴ്ച. ഹസ്സൻ പരുത്തിപ്പാറ: പരുത്തിപ്പാറ അങ്ങാടിക്ക് സമീപം താമസിക്കുന്ന കളത്തിങ്ങൽ ഹസ്സൻ (62) നിര്യാതനായി. പരുത്തിപ്പാറയിലെ മത്സ്യക്കച്ചവടക്കാരനായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഹാരിസ്, ഹസീന, ഹഫ്സിയ. മരുമക്കൾ: പി.കെ. അഷ്റഫ്, ടി.അബ്ദുൽ സലാം, കെ. സഫീറ.