ബംഗളൂരു: നഗരത്തിൽ ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മലയാളി യുവാവ് മരിച്ചു. പട്ടാമ്പി കീഴായൂർ പാപ്പുളളി ഹൗസിൽ അരവിന്ദാക്ഷൻെറയും ലക്ഷ്മീദേവിയുടെയും മകൻ അനീഷ് നായരാണ് (32) മരിച്ചത്. ഹെബ്ബാൾ റിങ് റോഡിൽ ശനിയാഴ്ച രാത്രി 10നാണ് അപകടം. ബെൽ കമ്പനിയിൽ ജീവനക്കാരനായ അനീഷ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ യുവാവ് തൽക്ഷണം മരിച്ചു. കൊടുങ്ങല്ലൂർ വിക്രംവല്ലത്ത് ചന്ദ്രമോഹനൻെറ മകൾ പാർവതിയാണ് ഭാര്യ. സഹോദരൻ: അഭിലാഷ്. മൃതദേഹം ഞായറാഴ്ച എം.എസ്. രാമയ്യ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം രാത്രിയോടെ വീട്ടിലെത്തിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ഷൊർണൂർ പുണ്യതീരത്ത്. എ.െഎ..കെ.എം.സി.സി കമ്മനഹളളി, ഹെബ്ബാൾ, യലഹങ്ക ഘടകം നേതാക്കളായ യൂനുസ് കുറുവാളി, ജാഫർ കമ്മനഹളളി, റഷീദ് യലഹങ്ക തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയത്. പടം- blr accident death aneesh nair 32