ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട യുവാവിൻെറ മൃതദേഹം കണ്ടെത്തി ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട യുവാവിൻെറ മൃതദേഹം കണ്ടെത്തി തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയിലെ പുല്ലൂരാംപാറ പത്തായപ്പാറയിൽ ഒഴുക്കിൽപെട്ട് കാണാതായ ജയിംസിൻെറ (20) മൃതദേഹം കണ്ടെത്തി. ചാരനാൽ ഷിനോയിയുടെ മകനാണ്. വെള്ളിയാഴ്ച വൈകീട്ടാണ് കാണാതായത്. ഞാറാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് അഗ്നി ശമന സേനയും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തവെ പുഴയുടെ താഴെ നിന്ന് മൃതദേഹം കണ്ടെത്തിയത്. തിരുവമ്പാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാൽ വഴുതി ജയിംസ് പുഴയിലെ ഒഴുക്കിൽപെടുകയായിരുന്നു. അഗ്നിശമന സേന യുടെ 'സ്കൂബ' മുങ്ങൽ വിദഗ്ധരും സന്നദ്ധ പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു. ബിരുദം പഠനം കഴിഞ്ഞിരിക്കുകയായിരുന്നു ജെയിംസ്. മാതാവ്: സെലിൻ. സഹോദങ്ങൾ: ജോസഫ്, ജോർജ്, റോസ്ലി. ചോയിച്ചിക്കുട്ടി ഉളേള്യരി: മാമ്പൊയിൽ ആക്കൂപറമ്പത്ത് പരേതനായ മാവിലമ്പാടി ചന്തോട്ടിയുടെ ഭാര്യ ചോയിച്ചിക്കുട്ടി (75) നിര്യാതയായി. സഹോദരങ്ങൾ: മാധവി, ലക്ഷ്മി, പരേതയായ ചിരുത.