വീട്ടിൽനിന്ന് കാണാതായി രണ്ടു ദിവസം കഴിഞ്ഞ് കണ്ടെത്തിയ ആൾ മരിച്ചു വാണിമേൽ: വിലങ്ങാട് കമ്പിളിപ്പാറയിൽ വീട്ടിൽനിന്ന് കാണാതായി രണ്ടുദിവസം കഴിഞ്ഞ് ഒഴിഞ്ഞപറമ്പിൽനിന്ന് കെണ്ടത്തിയ കരുവാങ്കണ്ടി കുമാരൻ (60) നിര്യാതനായി. ചികിത്സക്കിടെ ആശുപത്രിയിൽനിന്നാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് കുമാരനെ വീട്ടിൽ നിന്ന് കാണാതാവുന്നത്. രണ്ടുദിവസം കഴിഞ്ഞ് ചേലേലക്കാവ് കാവിൽ ക്ഷേത്രത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ അവശനിലയിൽ കെണ്ടത്തി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പുലർെച്ച മരിച്ചു. ഭാര്യ: സുജിത. മക്കൾ: നിധിൻ, നിഖിൽ, നിമിൽ. സഹോദരങ്ങൾ: ജാനു, ദാമോദരൻ, സരോജിനി, ലീല, അശോകൻ.