ഈങ്ങാപ്പുഴ: വയോധികയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പാടി മയിലെള്ളാംപാറ വരാൽമൂല തീയ്യകുന്നുമ്മൽ തിരുമാല (72) ആണ് ഹരിതഗിരി പുഴയിൽ മുങ്ങിമരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പുഴയിൽ കുളിക്കാനെത്തിയ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ബിന്ദു, ഷീബ. മരുമക്കൾ: അനിൽകുമാർ, ബാബു. പാത്തുമ്മ ചേളന്നൂർ: ഏഴേ ആറ് ചെട്ട്യാറമ്പത്ത് പരേതനായ ഇബ്രാഹിമിൻെറ ഭാര്യ പാത്തുമ്മ (86) നിര്യാതയായി. മക്കൾ: മുഹമ്മദ്, സുബൈദ, റംലത്ത്, പരേതയായ നബീസ. മരുമക്കൾ: ആമിന, അബൂബക്കർ, അബൂബക്കർ, പരേതനായ ആലിക്കുട്ടി.