tcr obit kechery aciident vijayan 49.jpg കുഴഞ്ഞുവീണ് മരിച്ചു കേച്ചേരി: ജോലിക്കിടെ കെട്ടിട നിർമാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പഴഞ്ഞി പട്ടിത്തടം പറക്കുന്ന് തറയിൽ വീട്ടിൽ ഉണ്ണിയുടെ മകൻ വിജയനാണ് (49) മരിച്ചത്. പട്ടിക്കര കിഴക്കുമുറി മുസ്ലിം പള്ളിക്ക് സമീപത്തുള്ള വീട്ടിൽ ടൈൽസ് വിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഭാര്യ: പ്രീത. മക്കൾ: അതുല്യ, പരേതയായ അർഷ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് പട്ടിത്തടം ഹൈന്ദവ സേവാ സമാജം ശ്മശാനത്തിൽ.