ചാലിയം: ചാലിയം കടലിൽ 45 വയസ്സ് തോന്നിക്കുന്ന പുരുഷൻെറ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ തെക്കേപുലിമുട്ടിന് പടിഞ്ഞാറ് കാൽ കിലോമീറ്ററോളം അകലത്തിലാണ് മൃതദേഹം കണ്ടത്. 165 സെ.മീറ്റർ നീളവും മെലിഞ്ഞ ശരീരവും കുറ്റിമുടിയുമാണ്. പച്ച മുഴുക്കൈയൻ കുപ്പായവും ഫിറ്റോ ടോപ് എന്നെഴുതിയ ലൈ അടിവസ്ത്രവും മാത്രമാണുണ്ടായിരുന്നത്. മൃതദേഹം കോവിഡ് പരിശോധനക്കും അനന്തര നടപടികൾക്കുമായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നവർ ബേപ്പൂർ തീരദേശ പൊലീസുമായി ബന്ധപ്പെടണം- 0495-2471003. മാധവി ഫറോക്ക്: പുറ്റെക്കാട് സ്വാതന്ത്ര്യ സമര സേനാനി പരേതനായ പാറപ്പുറവൻ രാമൻെറ ഭാര്യ ചില്ല എന്ന മാധവി (100) നിര്യാതയായി. മക്കൾ: സഹദേവൻ, ബാലൻ , കൃഷ്ണൻ, വിലാസിനി, സരസു, ശകുന്തള, പരേതരായ ചിന്നൻ, സാവിത്രി. മരുമക്കൾ: തങ്കം, വസന്ത ലക്ഷ്മി, സജിനി, കനകലത, കുട്ടികൃഷ്ണൻ, മോഹനൻ, സുധാകരൻ, പരേതനായ ഉണ്ണി പെരച്ചൻ. കുഞ്ഞോയി ഹാജി മുക്കം: വലിയപറമ്പ് വാഴയിൽ കുഞ്ഞോയി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഫാത്തിമ മാളിയേക്കൽ, ആയിഷ, സുഹ്റാബി, ഡോ. മുഹമ്മദ്. മരുമക്കൾ: ചെറിയ അഹമ്മദ്, ഇസ്മായിൽ, അബ്ദുല്ല, ആബിദ.