പൂച്ചാക്കൽ: വീടിനു സമീപത്തെ തോട്ടിൽ വീണ്ട് രണ്ടര വയസ്സുകാരൻ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് രണ്ടാം വാർഡ് ശോഭാലയത്തിൽ വാടകക്ക് താമസിക്കുന്ന ആര്യാട് സ്വദേശികളായ ലിജോയുടെയും മിന്നിയുടെയും ഏക മകൻ നേതൽ ലിജോയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. കളിക്കുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണതായിരിക്കാമെന്നാണ് പറയുന്നത്. അര കിലോമീറ്ററോളം ഒഴുകി പോയിരുന്നു. അവിടെ മീൻ പിടിച്ചിരുന്നയാൾ കുട്ടി ഒഴുകിവരുന്നത് കണ്ട് കരക്കെത്തിച്ചു. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.