നടുവണ്ണൂർ: കരുവണ്ണൂർ സി.പി.ഐ നേതാവും സാമൂഹിക പ്രവർത്തകനുമായ മുതുവൻ വള്ളി എം.വി. ബാലൻ മാസ്റ്റർ (72) നിര്യാതനായി. സി.പി.ഐ ബാലുശ്ശേരി മണ്ഡലം സെക്ര േട്ടറിയറ്റ് മെംബറും മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്നു. കരുവണ്ണുർ ജി.യു.പി ഉൾപ്പെടെ വിവിധ വിദ്യാലയങ്ങളിൽ പ്രധാന അധ്യാപകനായി ജോലിചെയ്തു. സാക്ഷരത പ്രസ്ഥാന പ്രധാന പ്രവർത്തകനായിരുന്നു. കിസാൻ സഭ, സർവിസ് പെൻഷനേഴ്സ് അധ്യാപക സംഘടന, പെയിൻ ആൻഡ് പാലിയേറ്റിവ് വിശ്വനാഥൻ സ്മാരക ട്രസ്റ്റ് ഭാരവാഹിയായും പ്രവർത്തിച്ചു. ഭാര്യ: രാധ. മക്കൾ: ഷൈജു പ്രശാന്ത് (എലത്തൂർ പൊലീസ് സ്റ്റേഷൻ), ഷൈമ (അധ്യാപിക ചെറുവണ്ണൂർ എച്ച്.എസ്.സ്കൂൾ). മരുക്കൾ: സത്യൻ, ലസിത.