കൊല്ലം: ചവറ സാന്ത്വന സനാഥന തീരത്തിലെ അന്തേവാസി ആനന്ദൻ (65) നിര്യാതനായി. 2019 ഡിസംബർ 25ന് പത്തനംതിട്ട ജില്ല ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് പോകാൻ ഇടമില്ലാത്തതിനാൽ പത്തനംതിട്ട എസ്.ഐയാണ് ഇവിടെയെത്തിച്ചത്. മൃതദേഹം ജില്ല ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവർ 9961121314, 9946548622 എന്ന നമ്പറിൽ ബന്ധപ്പെടണം. ദീർഘകാലം പത്തനംതിട്ട ജില്ലയിലെ കോന്നി, തേക്ക്തോട് എന്നിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.