കട വൃത്തിയാക്കുന്നതിനിെട ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
ഈരാറ്റുപേട്ട: പ്രഷർ വാട്ടർ പമ്പ് ഉപയോഗിച്ച് കട വൃത്തിയാക്കുന്നതിനിെട പമ്പിൽനിന്ന് ഷോക്കേറ്റ് ജീവനക്കാരൻ മരിച്ചു. നഗരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തിൽ വെള്ളം കയറിയ കട വൃത്തിയാക്കുന്നതിനിടെ കളത്തൂക്കടവ് സ്വദേശിയായ കണിയാംപറമ്പില്‍ ശ്രീധരെൻറ മകൻ ബിജുവാണ് (45) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഈരാറ്റുപേട്ട-തൊടുപുഴ റോഡിലെ വട്ടക്കയം ജങ്ഷനിലാണ് സംഭവം. വല്ലത്ത് സാനിവെയേഴ്സ് എന്ന സ്ഥാപനത്തിലായിരുന്നു വൃത്തിയാക്കല്‍ ജോലി നടന്നുവന്നത്.
ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഷോക്കേറ്റ കടയുടമ വസീമിനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജുവിെൻറ ഭാര്യ: രമ്യ. മക്കൾ: ആശ്വാസ്, അഭിജിത്, അഭിനവ്.