കലൂർ: ദേശാഭിമാനി ഫ്രണ്ട്സ് ലെയിനിൽ ശിവകൃപയിൽ പെരിയത്ത് പുരുഷോത്തമൻ എമ്പ്രാന്തിരി (77) നിര്യാതനായി. മലപ്പുറം കാളികാവ് പൂങ്ങോട്ട്ദേശം പെരിയത്ത് മഠം കുടുംബാംഗമാണ്. മുന്നാക്ക സമുദായ ഐക്യമുന്നണിയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. വെളിയത്തുനാട് തന്ത്രി വിദ്യാപീഠ സ്ഥാപകൻ പി. മാധവ്ജിയുടെ സഹയാത്രികനായിരുന്നു. 1980 മുതൽ 2005 വരെ കലൂർ ശ്രീപാവക്കുളം മഹാദേവക്ഷേത്രം മേൽശാന്തി, ധർമ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, എമ്പ്രാന്തിരി ക്ഷേമസഭ എറണാകുളം രക്ഷാധികാരി ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: പി. ലക്ഷ്മി അന്തർജനം. മക്കൾ: പി. ഷൈലജ, പി. പ്രഭാകരൻ എമ്പ്രാന്തിരി (മേൽശാന്തി, കടവന്ത്ര പൊന്നേത്ത്കാവ് ദേവീക്ഷേത്രം) പി. നാരായണൻ എമ്പ്രാന്തിരി (വൈദിക താന്ത്രികാചാര്യൻ). മരുമക്കൾ: കെ. പരമേശ്വരൻ (ബിസിനസ്). പി. സിന്ധു.