വെഞ്ഞാറമൂട്: വൈദ്യുതാഘാതമേറ്റ് നിർമാണത്തൊഴിലാളി മരിച്ചു. കെട്ടിട നിർമാണത്തൊഴിലാളിയായ കായംകുളം പുതുപ്പള്ളി രാജ മന്ദിരത്തില്‍ ബിജുവാണ് (40) മരിച്ചത്. ഞായറാഴ്ച രാത്രി 7.30ന് ആയിരുന്നു സംഭവം. വെഞ്ഞാറമൂട് ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലെ തറയോട് പണിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇയാള്‍. ജോലി കഴിഞ്ഞ് കുളിച്ചശേഷം തിരിച്ചുവരുന്നതിനിടെ പൊട്ടിക്കിടന്ന ഇലക്ട്രിക് വയറില്‍ ചവിട്ടിയതിനെതുടര്ന്നാണ് വൈദ്യുതാഘാതമേറ്റത്. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.