പുനലൂർ: താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പുനലൂർ കോമളംകുന്ന് സുരേഷ് ഭവനിൽ കണ്ണൻചെട്ടിയാർക്കാണ് (60) കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിെൻറ ഭാര്യയുടെ കോവിഡ് പരിശോധന ഫലവും പോസിറ്റിവാണ്. മറ്റ് രോഗത്താൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടക്കം ചികിത്സയിലായിരുന്ന കണ്ണൻചെട്ടിയാരെ രോഗം മൂർച്ഛിച്ച് നാലു ദിവസം മുമ്പാണ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ഐെസാലേഷൻ വാർഡിൽ പ്രത്യേക പരിചരണത്തോടെയാണ് ചികിത്സ നൽകിയിരുന്നത്. ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമില്ലന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇവർക്ക് കോവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. എന്നാൽ കണ്ണൻചെട്ടിയാരെ ആശുപത്രിയിൽ സന്ദർശിച്ച കോമളംകുന്ന് വാർഡ് കൗൺസിലറും നഗരസഭ മുൻചെയർമാനുമായ എം.എ. രാജഗോപാൽ അടക്കം വീട്ടിൽ നിരീക്ഷണത്തിലാണ്. ഭാര്യ: ശാരദ. മക്കൾ: സുരേഷ്, സൂര്യ. മരുമകൻ: അഭിലാഷ്.