വടകര: കോവിഡ് മുക്തനായ വടകര സ്വദേശി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മാക്കൂല്‍ പീടികയിലെ അമ്പലപ്പറമ്പത്ത് പി.വി.സി. ഹാഷിം (48) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. വൃക്കരോഗത്തിന് കഴിഞ്ഞമാസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കു വിധേയനായിരുന്നു. വീണ്ടും അസുഖം വന്നതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വീണ്ടും നടത്തിയ പരിശോധയില്‍ കോവിഡ് നെഗറ്റിവായി. തിങ്കളാഴ്ച പരിശോധിച്ചെങ്കിലും ഫലം ലഭിച്ചില്ലെന്ന് ആരോഗ്യവിഭാഗം പറഞ്ഞു. ഇദ്ദേഹത്തിെൻെറ ഭാര്യയും മൂന്നു മക്കളും കോവിഡ് പോസിറ്റിവായി ചികിത്സയിലാണ്. ഭാര്യ: ഹഫ്സത്ത് കല്ലറക്കല്‍. മക്കള്‍: ഫാത്തിമ, ആയിശ, മുഹമ്മദ്.