പത്തിരിപ്പാല: ലെക്കിടി അകലൂർ ഉണ്ണത്തുംപടി പരേതനായ മുത്തുവിെൻറ മകൻ കുമാരനെ (50) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അകലൂർ കായൽ പള്ളയിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: കുറുംബ. ഭാര്യ: അജിതകുമാരി. മക്കൾ: അരുൺകുമാർ, അഖിൽകുമാർ, അഞ്ജന. സഹോദരൻ: യു.പി. ശിവൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പാമ്പാടി ഐവർമഠത്തിൽ.