ഗുരുവായൂർ: വില്ലേജ് ഓഫിസില്‍ നികുതി അടക്കാനെത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കോട്ടപ്പടി ചക്കപ്പന്തറയില് പവിത്രം നിവാസില്‍ ദാമോദരെൻറ ഭാര്യ ഭാര്‍ഗവിയാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ന് മുതുവട്ടൂരിലെ ഗുരുവായൂര്‍-ഇരിങ്ങപ്പുറം ഗ്രൂപ് വില്ലേജ് ഓഫിസിലാണ് സംഭവം. ഭാർഗവി ഓഫിസിലെത്തുമ്പോൾ ലൈഫ് മിഷന് പദ്ധതിയുടെ രേഖകൾ വാങ്ങാനുള്ളവരുടെ തിരക്കായിരുന്നു. വില്ലേജ് ഓഫിസിെൻറ നിർമാണം നടക്കുന്നതിനാൽ ചാവക്കാട് നഗരസഭ വായനശാലയുടെ കെട്ടിടത്തിെൻറ ഒന്നാം നിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. മുകള്‍ നിലയിലേക്ക് കയറി വന്നയുടനെ കസേരയില്‍ ഇരുന്ന അവർ കുഴഞ്ഞു വീഴുകയായിരുന്നു. മുതുവട്ടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് പരിശോധന ഫലം ലഭിച്ച ശേഷം സംസ്കാരം നടത്തും. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആരോഗ്യ പ്രവർത്തകർ നിർദേശിച്ചതനുസരിച്ച് വില്ലേജ് ഓഫിസ് താൽക്കാലികമായി അടച്ചു. അണുനശീകരണത്തിന് ശേഷം പ്രവർത്തനം പുനരാരംഭിക്കും. തലശ്ശേരി സ്വദേശിനിയായ ഭാര്‍ഗവി 20 വര്‍ഷത്തോളമായി തനിച്ചാണ് താമസം. മക്കള്‍: പ്രസന്ന, ഉണ്ണികൃഷ്ണന്, സന്തോഷ്, രാജേഷ്.