ചെർപ്പുളശ്ശേരി: കാവുവട്ടം പാറയ്ക്കൽ മുക്കോണത്ത് പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ എം. നാരായണൻകുട്ടിയുടെ ഭാര്യ മുതൽ പുരയിടത്ത് ശ്രീദേവി (87) നിര്യാതയായി. മലബാറിലെ സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖരായിരുന്ന എം.പി. നാരായണ മേനോൻ-എം.പി. ഗോവിന്ദ മേനോൻ സഹോദരൻമാരുടെ മരുമകളുടെ മകളാണ്. മക്കൾ: എം.പി. രമേഷ് (കഥാകൃത്ത്, കവി, അസിസ്റ്റൻറ് പോസ്റ്റൽ സൂപ്രണ്ട് ഷൊർണൂർ ആർ.എം.എസ്), എം.പി. സുരേഷ് (ക്വസ്റ്റ് ലാബ്, യു.എസ്). മരുമക്കൾ: അജിത, സബിത.