പുതൂര്‍ക്കര: പരേതനായ കൊടിക്കുന്നില്‍ സുബ്രഹ്മണ്യ സ്വാമിയുടെയും സരസ്വതിയുടെയും മകന് കെ.എസ്. രാംകുമാര്‍ (രാമു- 40) നിര്യാതനായി. അയ്യന്തോളില്‍ ടാക്സി ഡ്രൈവറായിരുന്നു. എറണാകുളത്ത് ജോലിക്കിടെ താമസസ്ഥലത്ത് ഉറക്കത്തില്‍ ഹൃദ്രോഗം മൂലമാണ് മരിച്ചത്. അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടകനും കലാകാരനുമായിരുന്നു. ഭാര്യ: സിന്ധു. മകള്‍: ശ്വേദിക. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൃശൂര്‍ എം.ജി റോഡിലെ ബ്രാഹ്മണ സമൂഹശ്മശാനത്തില്.