വിതുര: കോവിഡ് ബാധിച്ച് ആനപ്പാറ സ്വദേശി മരിച്ചു. ആനപ്പാറ രാജേഷ് ഭവനിൽ ഷേർലി (63) ആണ് മരിച്ചത്. മറ്റ് അസുഖങ്ങൾ കാരണം രണ്ടാഴ്ചയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ചാർളിസ്. മക്കൾ: രാജീവ്, രാജേഷ്. മരുമക്കൾ: വിജി, മിനി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.