കൊല്ലം: കടബാധ്യതമൂലം ബോട്ടുടമ ബന്ധുവിെൻറ ബോട്ടിൽ തൂങ്ങിമരിച്ചു. കാവനാട് മുക്കാട് ഫാത്തിമ ഐലൻഡ് പുത്തൻതുരുത്ത് സുബിൻനിവാസിൽ സുപ്രിയനാണ് (45) മരിച്ചത്.
ഇയാൾക്ക് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. കോവിഡ് പരിശോധനക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: സരിത, മക്കൾ: സുബിൻ, നിഥിൻ. സംസ്കാരം ബുധനാഴ്ച രാവിലെ മുക്കാട് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.