ഓയൂർ: യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെളിനല്ലൂർ ആക്കൽ തേവൻകോട് കുഴിയത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ ഫഹീദ് കുട്ടിയുടെയും സുബെെറത്ത് ബീവിയുടെയും മകൾ സൗമ്യ (24) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും മരിക്കുകയായിരുന്നു. കോവിഡ് പരിശോധന നടത്തിയ ശേഷമായിരിക്കും മൃതദേഹം വിട്ടുനൽകുക. ഭർത്താവ് ഗൾഫിൽ. മകൾ: അമീന (മൂന്ന്). ചടയമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.