കാട്ടാക്കട: സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാൻ നിൽക്കുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ഊരൂട്ടമ്പലം, ഗോവിന്ദമംഗലം, സജിത്ത് ഭവനിൽ ബി. ഗോപകുമാർ (64-റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) ആണ് മരിച്ചത്. മലയിന്‍കീഴ് താലൂക്കാശുപത്രി ഒ.പിക്ക് മുന്നിൽ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.
ഹൃദ്രോഗത്തിനും ജീവിതശൈലീ രോഗങ്ങൾക്കുമായി ദീർഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം നെയ്യാറ്റിൻകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധന പൂർത്തിയാക്കിയശേഷം സംസ്കാരം. ഭാര്യ: പരേതയായ കെ. സുധ. മക്കൾ: ജി.എസ്. സന്ധ്യ, ജി.എസ്. സജിത്ത്കുമാർ (തെർമോ പെൻപോൾ). മരുമക്കൾ: എസ്. സജിത്ത്കുമാർ, ഐ. ശാലിനി.
Gopakumar 64 Ktda