മലപ്പുറം: സി.പി.ഐ മുന്‍ ജില്ല സെക്രട്ടറിയായിരുന്ന പി. ഗംഗാധരെൻറ ഭാര്യ മലപ്പുറം കോട്ടപ്പടി ലാല്‍ഭവനില്‍ പി. പാര്‍വതി ടീച്ചര്‍ (76) നിര്യാതയായി. മലപ്പുറം ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയും ആതവനാട് പുളിക്കതൊടി കുടുംബാംഗവുമാണ്. മക്കൾ: വിനോദ് (മാര്‍ക്കറ്റിങ് മാനേജർ, കോട്ടക്കല്‍ ആര്യവൈദ്യശാല, ബംഗളൂരു), ഡോ. വിധു ഗംഗാധരന് (കുഴല്‍മന്ദം, കമ്യൂണിറ്റി ഹെല്‍ത്ത് സെൻറര്‍). മരുമക്കള്‍: ഡോ. രാജഗോപാല്‍ (അമല ആശുപത്രി, തൃശൂർ), രൂപ (ഇരിക്കൂർ).