മൂന്നാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ചെണ്ടുവാര ലോവര്‍ ഡിവിഷനിൽ പളനിയാണ് (50) മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30ഒാടെയാണ് സംഭവം. ബന്ധുവിെൻറ വീട്ടില്‍നിന്ന് കാട്ടുപാതയിലൂടെ മടങ്ങുേമ്പാൾ വഴിയില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാന തുമ്പിക്കൈയിൽ പൊക്കിയെടുത്ത് എറിയുകയായിരുന്നു. 8.30ഓടെ സമീപവാസികളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലും പരിസരങ്ങളിലും വന്യമൃഗശല്യം രൂക്ഷമാകുന്നതില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ് ദാരുണ സംഭവം. പോസ്റ്റ്േമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: വിജയ. മക്കള്‍: പ്രിയ, നന്ദിനി.