കൊടുവായൂർ: നവക്കോട് കൂളാഹൗസിൽ പരേതനായ മൊയ്തീൻഷായുടെ മകൻ ഷാഹുൽഹമീദ് ഹാജി (72) നിര്യാതനായി. മുൻ കൊടുവായൂർ ഹനഫി ജുമാഅത്ത് പ്രസിഡൻറ്, മുൻ കൊടുവായൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: സക്കീർ ഹുസൈൻ, അബ്ദുൽ കലാം ആസാദ്, ജനത്ത്, നീലവാർണിസ, മറിയമ്മ.മരുമക്കൾ: ഷഫറുള്ള, കാജഹുസൈൻ (കെ.എം.ആർ), ഷാഹുൽഹമീദ്, സജിത, സബീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കൊടുവായൂർ ഹനഫി ജുമസിജിദ് ഖബർസ്ഥാനിൽ.