പെരുമാതുറ: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി സൗദിയിലെ ഹൈലിൽ നിര്യാതനായി. മാടൻവിള കുഴിവിളാകം വീട്ടിൽ സക്കീർ (46) ആണ് മരണപ്പെട്ടത്. ഭാര്യ: നജുമുന്നിസ. മക്കൾ: ഹനാൻ, ഹയാം. ഖബറടക്കം ഇന്ന് സൗദിയിൽ നടക്കും.