കല്ലറ: പുളിമാത്ത് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറും മലഞ്ചരക്കുവ്യാപാരിയുമായിരുന്ന എന്‍. സുകുമാരപിള്ള (എന്‍.എസ്.പി- 88) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കള്‍: എന്‍. ശ്രീകുമാര്‍ (കെ.എസ്.ഇ.ബി എല്‍, കടയ്ക്കല്‍), എല്‍. വിജയകുമാരി അമ്മ (ഹെഡ്മിസ്ട്രസ് എല്‍.എം.എല്‍.പി.എസ്, അരിവാരിക്കുഴി), എല്‍. ഉഷാകുമാരി, എല്‍. സീതാകുമാരി (എസ്.കെ.വി.യു.പി.എസ്, മുതുവിള). മരുമക്കള്‍: എ.കെ. രാമചന്ദ്രന് നായര്‍ (റിട്ട. ടീച്ചര്‍, ഗവ. വി.എ.എസ്.എസ്, കല്ലറ), ജെ. രാധാകൃഷ്ണന് നായര്‍, ജി. കുമാരദാസ് (കോടതി, ആറ്റിങ്ങല്‍), വി.ആര്. അഖില. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.