എരുമപ്പെട്ടി: ക്രഷർ യൂനിറ്റിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചെമ്മന്തട്ട കോമത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ മകൻ വിനോദാണ് (42) മരിച്ചത്. പഴവൂരിലെ ത്രീ സ്റ്റാർ ക്രഷർ യൂനിറ്റിൽ വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. യൂനിറ്റിൽനിന്ന് ലോഡ് ചെയ്ത പാറമണൽ യാഡിൽ സ്റ്റോക് ചെയ്യാർ ഇറക്കുന്നതിനിടെ ലോറി നിന്ന മണൽക്കൂമ്പാരമിടിഞ്ഞ് തലകീഴായി മറിയുകയായിരുന്നു. വിനോദിനെ ലോറിയുടെ കാബിൻ തകർത്താണ് പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റ വിനോദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. മൃതദേഹം പോസ്റ്റ്േമാർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അംബിക. മക്കൾ: അനുഗ്രഹ്, അനുശ്രീ.