മണ്ണുത്തി: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മണ്ണുത്തി മേത്തില്വീട്ടില് സനലിെൻറ മകന് അശ്വിനാണ് (31) മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെ നെല്ലങ്കരയിലായിരുന്നു അപകടം. ബൈക്ക് മതിലിലിടിച്ച് തുടര്‍ന്ന് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചു. ദുൈബയില്‍ ജോലിചെയ്തിരുന്ന അശ്വിന് നാട്ടിലെത്തി ക്വാറൻറീനിലായിരുന്നു. ബുധനാഴ്ച കാലാവധി കഴിഞ്ഞ് ടൗണിേലക്ക് പോയതായിരുന്നു.