എരുമപ്പെട്ടി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. കോട്ടപ്പുറം പുത്തൂര്‍ വീട്ടിൽ പരേതനായ അന്തോണിയുടെ മകൻ ജോൺസനാണ് (55) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വെള്ളപ്പായ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഗ്രേസി. മക്കൾ: ജോമോൻ, ജോമോൾ.