പത്തനംതിട്ട: റാന്നി കീക്കൊഴൂർ മാനാമൂട്ടിൽ പാസ്റ്റർ വത്സൻ സാമുവൽ (67) യു.എസിലെ ഡാളസിൽ നിര്യാതനായി. ഡാളസ് ഗോസ്പൽ ലൈറ്റ് ഹൗസ് ചർച്ച് ഓഫ് ഗോഡിെൻറ സീനിയർ ശുശ്രൂഷകനും വേദാധ്യാപകനുമായിരുന്നു. ചാർട്ടേഡ് അക്കൗണ്ടൻറായി (സി.പി.എ) പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എടത്വ മനയിൽ മിനി. മക്കൾ: ഷെർലീൻ വർഗീസ്, സ്റ്റെറ്റ്സൺ. മരുമകൻ: ബെൻറ്ലി വർഗീസ്. സംസ്കാരം പിന്നീട് അവിടെ.