കോട്ടയം: അര്പ്പൂക്കരയില്നിന്ന് കാണാതായ വയോധികയുടെ മൃതദേഹം പാടശേഖരത്തില്‍ കണ്ടെത്തി. പേരാമ്പ്ര അമ്മിണി ഗോപിയാണ് (79) മരിച്ചത്. തിങ്കളാഴ്ച രാത്രി 10ന് ഉറങ്ങാന്‍ കിടന്ന അമ്മിണിയെ അരമണിക്കൂറിനുശേഷം കാണാതാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പാടശേഖരത്തിലടക്കം വെള്ളം നിറഞ്ഞിരുന്ന സമയത്തായിരുന്നു സംഭവം. തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.വ്യാഴാഴ്ച ഉച്ചയോടെ വീടിെൻറ രണ്ടു കിലോമീറ്റര്‍ അകലെ കരിപ്പൂത്തട്ട് കൊല്ലന്തറ പാടശേഖരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്കാരം പിന്നീട്. മക്കള്‍: വിജയന്, ശശി, സുരേഷ് ബാബു.