തിരുവണ്ണൂർ: റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ് പി.എം. സയ്യിദ് അബ്ദുല്ല (100) തിരുവണ്ണൂരിലെ മകളുടെ വീട്ടിൽ നിര്യാതനായി. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975ൽ വിജിലൻസ് സൂപ്രണ്ട് ഓഫ് പൊലീസ് ആയാണ് റിട്ടയർ ചെയ്തത്. 1971ൽ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചു. ഭാര്യ: നഫീസ (പൊന്നാനി). മക്കൾ: സൈനബ (എറണാകുളം), സയ്യിദ് എ. റഹ്മാൻ (തിരുവനന്തപുരം), സുഹറ (തിരുവണ്ണൂർ). മരുമക്കൾ: വി.എം.എ സലാം (എറണാകുളം), അബ്ദുല്ല കോയ കെ.എം. (തിരുവണ്ണൂർ), മൈമൂന കോയ (തിരുവനന്തപുരം).