ചേര്‍ത്തല: കോവിഡ് പോസിറ്റിവായതിനെത്തുടര്‍ന്ന് 23 ദിവസം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മൂന്നുദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ നെഗറ്റിവായി രോഗമുക്തി നേടിയിരുന്നു. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ് പുന്നക്കല്‍ വിമുക്തഭടന് ആൻറപ്പനാണ് (58) വെള്ളിയാഴ്ച പുലര്‍ച്ച മരിച്ചത്. കടുത്തപനിയെ തുടര്‍ന്നുള്ള ചികിത്സക്കിടെയാണ് കോവിഡ് പോസിറ്റിവെന്ന് കണ്ടെത്തിയത്. പനിയും ശ്വാസം മുട്ടലും ഉയര്‍ന്ന രക്തസമ്മര്‍ദവും മാറാത്ത സാഹചര്യത്തിലാണ് കോവിഡ് നെഗറ്റിവായിട്ടും ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നിരുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അധികൃതര്‍ അറിയിച്ചത്.ആൻറപ്പെൻറ രോഗബാധയെത്തുടര്‍ന്ന് ബന്ധുക്കളടക്കം 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം കഴിഞ്ഞ ദിവസം രോഗമുക്തിനേടി വീട്ടില്‍ തിരിച്ചെത്തിയിരുന്നു. 94 വയസ്സുള്ള അമ്മയുടെ രോഗവും ഭേദമായിരുന്നു. ഭാര്യ: അല്‍ഫോന്‍സ. മക്കള്‍: തോംസണ്‍, ആന്‍സി. മരുമക്കൾ: അഞ്ജലി, ജയ്സില്.