മല്ലപ്പള്ളി: മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാൾ മുങ്ങി മരിച്ചു. വെണ്ണിക്കുളം കോമളം ദേവി ക്ഷേത്രത്തിന് സമീപത്തെ കടവിൽ ഇറങ്ങിയ പുറമറ്റം മഠത്തുംഭാഗം നോർത്ത് തട്ടാരുപറമ്പിൽ ടി.പി. പ്രേംജിത്താണ് (22) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേന തിരുവല്ല സ്കൂബാ സംഘത്തിലെ വി.ആർ. ഗോപകുമാറാണ് ചളിനിറഞ്ഞ ഭാഗത്തുനിന്നും മുങ്ങി എടുത്തത്. അസി. സ്റ്റേഷൻ ഓഫിസർ എസ്. സുരേഷിെൻറ നേതൃത്വത്തിൽ ജയൻ മാത്യു, ഹരികൃഷ്ണൻ, അനൂപ്, എൻ.ആർ.ശശികുമാർ, അനിൽകുമാർ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. മട്ടന്നൂർ സെൻറ് ജോസഫ് എൻജിനീയറിങ് കോളജിലെ എൻജിനീയറിങ് പഠനശേഷം നാട്ടിലെത്തിയതായിരുന്നു. പരേതനായ പങ്കജാക്ഷെൻറയും തങ്കമണിയുടെയും മകനാണ്. സഹോദരൻ പ്രിജിത് (ഗൾഫ്).