പെരുമ്പാവൂര്‍: നഗരസഭ കൗണ്‍സിലര്‍ സുശീല ഭവനില്‍ അഡ്വ. എം.ജി. ജയചന്ദ്രന് (57) നിര്യാതനായി. പെരുമ്പാവൂര്‍ ബാറിലെ അഭിഭാഷകനായിരുന്നു. പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുന്‍ നഗരസഭ ചെയര്മാന് പരേതനായ അഡ്വ. കെ.എന്‍.ജി. കര്‍ത്തയുടെ മകനാണ്. ഭാര്യ: ഷീജ. മക്കള്‍: അര്ജുന്, സിദ്ധാര്‍ഥ്.